Google Assistant-ലെ കുട്ടികളുടെ ഫീച്ചറുകളിൽ നിന്ന് ഓഡിയോ ശേഖരിക്കുന്നതിനുള്ള സ്വകാര്യതാ അറിയിപ്പ്
Google Assistant-ലൂടെ, കുടുംബങ്ങൾക്കുള്ള Assistant-ന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിൽ YouTube Kids വീഡിയോകൾ പോലുള്ള, കുട്ടികളുടെ ഫീച്ചറുകളുമായി ആളുകൾ ഇടപഴകുമ്പോൾ ശബ്ദ, ഓഡിയോ വിവരങ്ങൾ ശേഖരിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാക്കാൻ രക്ഷിതാക്കളെ സഹായിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. Google സ്വകാര്യതാ നയത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾക്ക് പുറമെ ഈ സ്വകാര്യതാ അറിയിപ്പും Google Assistant-ലെ ഈ ഫീച്ചറുകളുടെ ഉപയോഗത്തിന് ബാധകമാകുന്നു.
രാജ്യത്തെ ബാധകമായ പ്രായത്തിന് താഴെയുള്ള കുട്ടികൾക്ക് അവരുടെ രക്ഷിതാക്കൾ Family Link വഴി Google അക്കൗണ്ട് സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ Google Assistant-പ്രവർത്തനക്ഷമമാക്കിയ ഭൂരിഭാഗം ഉപകരണങ്ങളിലും അവരുടെ അക്കൗണ്ടുകൾ ലിങ്ക് ചെയ്യാം. Assistant-മായി ഇടപഴകാൻ നിങ്ങൾ ശബ്ദം ഉപയോഗിക്കുമ്പോൾ ശബ്ദ, ഓഡിയോ റെക്കോർഡിംഗുകൾ നിങ്ങളുടെ Google അക്കൗണ്ടിൽ സംഭരിക്കുന്നുണ്ടോയെന്നത് നിയന്ത്രിക്കുന്നത് വെബ് ആപ്പ് ആക്റ്റിവിറ്റി ക്രമീകരണത്തിന് കീഴിലെ "ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടുത്തുക" ഓപ്ഷനാണ്. Google അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ ഈ ഓപ്ഷൻ ഡിഫോൾട്ടായി ഓഫായിരിക്കും, Assistant ഉപയോഗിക്കാൻ ഇത് ആവശ്യവുമില്ല. നിങ്ങളുടെ കുട്ടിയുടെ വെബ്, ആപ്പ് ആക്റ്റിവിറ്റിക്ക് കീഴിലെ "ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടുത്തുക" ഓപ്ഷനിൽ ചെക്ക് മാർക്കിട്ടാൽ, സൈൻ ഇൻ ചെയ്ത ഉപകരണത്തിൽഅവർ Assistant ഉപയോഗിക്കുമ്പോൾ അവരുടെ ഇടപഴകലിന്റെ റെക്കോർഡിംഗും അതിന് തൊട്ടുമുമ്പുള്ള ഏതാനും സെക്കൻഡുകളും അവരുടെ അക്കൗണ്ടിൽ സംഭരിച്ചേക്കാം.
നിങ്ങൾ Family Link ഉപയോഗിച്ച് കുട്ടിക്ക് പുതിയൊരു അക്കൗണ്ട് സൃഷ്ടിച്ചെങ്കിൽ നിങ്ങൾക്ക് കുട്ടിയുടെ Google അക്കൗണ്ടിൽ സൈൻ ഇൻ ചെയ്ത് അവരുടെ ഓഡിയോ റെക്കോർഡിംഗുകൾ ആക്സസ് ചെയ്യാനും അപ്ഡേറ്റ് ചെയ്യാനും നീക്കം ചെയ്യാനും എക്സ്പോർട്ട് ചെയ്യാനും കഴിയും. നിങ്ങളുടെ കുട്ടിയുടെ പാസ്വേഡ് ഓർമ്മയില്ലെങ്കിൽ Family Link ആപ്പ് വഴിയോ വെബിലെ Family Link ക്രമീകരണം വഴിയോ അത് റീസെറ്റ് ചെയ്യാം. സൈൻ ഇൻ ചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ കുട്ടിയുടെ അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ഏതൊരു ആക്റ്റിവിറ്റിയും ഇല്ലാതാക്കുന്നത് ഉൾപ്പെടെ, നിങ്ങളുടെ കുട്ടിയുടെ ഓഡിയോ റെക്കോർഡിംഗ് ക്രമീകരണവും അവരുടെ അക്കൗണ്ടുമായി ബന്ധപ്പെട്ട് സംഭരിച്ചിരിക്കുന്ന ഓഡിയോ റെക്കോർഡിംഗുകളും മാനേജ് ചെയ്യാൻ ( Google ആക്റ്റിവിറ്റി നിയന്ത്രണങ്ങൾ പോലെ,) Google സ്വകാര്യതാ നിയന്ത്രണത്തിൽ വിവരിച്ചിരിക്കുന്ന വിവിധ നിയന്ത്രണങ്ങൾ ഉപയോഗിക്കാം.
നിങ്ങളുടെ രാജ്യത്ത് അക്കൗണ്ട് സൃഷ്ടിക്കാൻ ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രായം മാറുന്നതിന് മുമ്പ് നിങ്ങളുടെ കുട്ടി സ്വന്തമായി അക്കൗണ്ട് സൃഷ്ടിക്കുകയും അക്കൗണ്ട് നിലനിർത്താൻ നിങ്ങൾ പിന്നീട് അവർക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, അവരുടെ പാസ്വേഡ് റീസെറ്റ് ചെയ്യാനോ അക്കൗണ്ടിൽ സൈൻ ഇൻ ചെയ്യാനോ നിങ്ങൾക്ക് കുട്ടിയുടെ അനുമതി ആവശ്യമായി വന്നേക്കാം.
Family Link ഉപയോഗിച്ച് മാനേജ് ചെയ്യാത്തതും ഓഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടുത്താൻ ഓപ്റ്റ് ഇൻ ചെയ്തതുമായ Google അക്കൗണ്ടിലൂടെ നിങ്ങൾ Google Assistant-ലെ, കുടുംബങ്ങൾക്കുള്ള Assistant-ന്റെ പ്രവർത്തനങ്ങൾ അല്ലെങ്കിൽ YouTube Kids വീഡിയോകൾ പോലുള്ള, കുട്ടികളുടെ ഫീച്ചറുകളുമായി ഇടപഴകുമ്പോൾ അത്തരം ഇടപഴകലുകളുടെ ശബ്ദ, ഓഡിയോ റെക്കോർഡിംഗുകൾ ഞങ്ങൾ കുറച്ച് മാത്രമേ ശേഖരിക്കൂ. ഈ വിവരങ്ങൾ, ഓഡിയോ ഫീച്ചർ ഉപയോഗിക്കാൻ അനുവദിക്കുന്നതിന് പ്രോസസ് ചെയ്യുന്നു, ഇതുവഴി ഞങ്ങൾക്ക് ഇടപഴകൽ പൂർത്തിയാക്കാനും ഉടനടി അത് ഇല്ലാതാക്കാനും കഴിയുന്നു.
അവസാനം പരിഷ്ക്കരിച്ചത്: 2021 സെപ്റ്റംബർ 2-ന്